‘വിദ്യാർത്ഥികൾക്കെതിരെ നടത്തുന്നത് അനീതി’ : കമൽ ഹാസൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ നൽകി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. പിന്തുണയുമായി സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ പൊലീസ് തടഞ്ഞു.

താരത്തിന്റെ സുരക്ഷയെ മുൻ നിർത്തിയാണ് കമൽ ഹാസനെ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

അനീതിയാണ് വിദ്യാർത്ഥികൾക്കെതിരെ നടക്കുന്നതെന്ന് കമൽ ഹാസൻ ആരോപിച്ചു. അണ്ണാ ഡിഎംകെ വിചാരിച്ചിരുന്നെങ്കിൽ ബിൽ പാസാകില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

 

Story Highlights- Citizenship Amendment Act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top