Advertisement

ലോഡ് വരുന്നത് കുറഞ്ഞു; സവാള വിലയില്‍ വീണ്ടും വര്‍ധനവ്

December 18, 2019
0 minutes Read

സവാള വിലയില്‍ വീണ്ടും വര്‍ധന. 160 രൂപ വരെയാണ് കോഴിക്കോട് ഇന്ന് സവാളക്ക് വില. കഴിഞ്ഞ ദിവസങ്ങളില്‍ 80 മുതല്‍ 100 രൂപവരെ വില കുറഞ്ഞിരുന്നു. 50 രൂപ മുതല്‍ 160 രൂപ വരെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സവാള വിലയിലുണ്ടായ വര്‍ധന. ഇത് സാധാരണക്കാരെയും ഹോട്ടല്‍ മേഖലയെയുമാണ് കാര്യമായി ബാധിച്ചിരിക്കുന്നത്.

വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം. സവാളയുടെ വരവ് കുറഞ്ഞതോടെയാണ് വില വീണ്ടും വര്‍ധിച്ചിരിക്കുന്നത്. മുന്‍പ് 10 ലോഡ് വരെ എത്തിയിരുന്നിടത്ത് ഇപ്പോള്‍ രണ്ട് ലോഡ് വീതമാണ് എത്തുന്നത്. വില വര്‍ധനവ് തടയാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രധിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top