ശബരിമല റോപ്വേ നിലയ്ക്കലില്‍ നിന്ന് സന്നിധാനം വരെയാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ആലോചന

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് രൂപകല്പന ചെയ്ത ശബരിമല റോപ് വേയുടെ വഴിമാറ്റുവാന്‍ ദേവസ്വം ബോര്‍ഡിന്റെ ആലോചന. റോപ് വേ നിലയ്ക്കല്‍ നിന്ന് സന്നിധാനം വരെ മാറ്റുവാനാണ് ശ്രമം. ശബരിമലയുടെ പ്രധാന ബേസ് ക്യാമ്പ് നിലയ്ക്കല്‍ ആയതാണ് മാറ്റത്തിന് കാരണമെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്
സന്നിധാനത്ത് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനാണ് പ്രധാനമായും റോപ് വേ നിര്‍മിക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്.
പമ്പ ഹില്‍ ടോപ്പില്‍ നിന്ന് ആരംഭിച്ച് മാളികപ്പുറത്തിന് സമീപം അവസാനിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആദ്യം വിഭാവനം ചെയ്തിരുന്നത്. സര്‍വേ നടത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എന്നാല്‍ റോപ്പ് വേ നിര്‍മാണത്തിന് വനംവകുപ്പ് തടസമുന്നയിക്കുന്ന സാഹചര്യത്തിലാണ് വഴി മാറ്റാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.
നിലയ്ക്കലില്‍ നിന്ന് പമ്പയില്‍ എത്തുന്നതിന് പകരം അട്ടത്തോട് വഴി മാളികപ്പുറത്ത് എത്തുന്ന തരത്തിലാണ് പുതിയ രൂപരേഖ. ബേസ് ക്യാമ്പായ നിലക്കലില്‍ വെയര്‍ ഹൗസ് കൂടി നിര്‍മിച്ചാല്‍ സാധനങ്ങള്‍ അവിടെ സൂക്ഷിക്കാനാകുമെന്നും ദേവസ്വം ബോര്‍ഡ് കരുതുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here