Advertisement

തുരുത്തിമുക്ക് പാലം നിര്‍മാണത്തിന് ടെന്‍ഡറായി

December 18, 2019
Google News 0 minutes Read

കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമ പഞ്ചായത്തിനെയും കണ്ണൂര്‍ ജില്ലയിലെ കരിയാട് മേഖലയേയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം നിര്‍മാണത്തിന് ടെന്‍ഡറായി. 15 കോടി രൂപയാണ് പാലം നിര്‍മാണത്തിന് അനുവദിച്ചത്. പാലം വരുന്നതോടു കൂടി കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്ര സുഗമമാകും.

ദേശീയ ജലപാത കടന്നുപോകുന്നതു കൊണ്ട് നിലവില്‍ തയാറാക്കിയ ഡിസൈന്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇതുംകൂടി കണക്കിലെടുത്താണ് എടച്ചേരി പഞ്ചായത്തിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാലത്തിന്റെ പുതിയ ഡിസൈന്‍ തയാറാക്കിയത്. കോഴിക്കോട് ഊരാളുങ്കല്‍ സൊസൈറ്റിയാണ് ടെന്‍ഡര്‍ നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here