നിർധനർക്കൊരു കൈത്താങ്ങ്; അമ്മ വീട് പരമ്പരയിലെ പത്താമത്തെ ഗൃഹം നിർമിച്ച് നൽകി താരസംഘടന

സമൂഹത്തിൽ സുരക്ഷിതമായ ഗൃഹം എന്ന ആശയത്തെ മുൻ നിർത്തി നിർധനർക്കായി ഗൃഹം നിർമിച്ച് നൽകുന്ന അമ്മ വീട് പരമ്പരയിലെ പത്താമത്തെ വീടിന്റെ താക്കോൽ ദാനം നടൻ ടൊവിനോ തോമസ് നിർവഹിച്ചു.
പിവി പോളിക്കും കുടുംബത്തിനുമാണ് സംഘടന ഇരിങ്ങാലക്കുടയിൽ വീട് നിർമിച്ച് നൽകിയത്. ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ചെയർപേഴ്‌സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ച യോഗത്തിലാണ് താക്കോൽ കൈമാറിയത്. യോഗത്തിൽ മുനിസിപ്പൽ കൗൺസിലർമാരായ സോണിയാഗിരി, അഡ്വ വിസി വർഗീസ്, പിവി ശിവകുമാർ, മുൻ കൗൺസിലർ ബെൻസി ഡേവിസ്, താര സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സമൂഹത്തിൽ സ്വന്തമായി ഒരു വീട് എന്നത് സ്വപ്‌നം മാത്രമായി കൊണ്ടുനടക്കുകയും എന്നാൽ അതിലേറെ സുരക്ഷിതത്വം കൂടി അനിവാര്യമായവരെ കണ്ടെത്തി അത്തരം ജനവിഭാഗത്തിന് ഒരു കൈത്താങ്ങാവാനാണ് ഒരു വീട് എന്ന സ്വപ്‌ന പദ്ധതിക്ക് എഎംഎംഎ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ്) രൂപം കൊടുത്തത്. സ്വന്തമായി സ്ഥലമുള്ളവർക്ക് അഞ്ച് ലക്ഷം രൂപ സംഘടന ഘട്ടങ്ങളായി നൽകി പണി പൂർത്തിയാക്കും. ഒരു എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി നിർമാണത്തിന്റെ പുരോഗതികൾ വിലയിരുത്തി മുന്നോട്ട് കൊണ്ടുപോകും. ഇത്തരത്തിൽ ഇതുവരെ ഒമ്പത് വീടാണ് നിർമിച്ച് നൽകിയിരിക്കുന്നത്.
Story Highlights- AMMA, House
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here