പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മകളുടെ പോസ്റ്റ്; സത്യമല്ലെന്ന് ഗംഗുലി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മകൾ സന പോസ്റ്റിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മകൾ സനയ്ക്ക് ഇത്തരം രാഷ്ട്രീയം അറിയാനുള്ള പ്രായമായിട്ടില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
‘ സനയെ ഈ പ്രശ്‌നങ്ങളിൽ നിന്നെല്ലാം ദയവുചെയ്ത് മാറ്റി നിർത്തുക. ഈ പോസ്റ്റ് ശരിയല്ല. രാഷ്ട്രീയത്തെ കുറിച്ച് അറിയാനുള്ള പ്രായം അവൾക്കായിട്ടില്ല’- ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.
Please keep Sana out of all this issues .. this post is not true .. she is too young a girl to know about anything in politics
— Sourav Ganguly (@SGanguly99) December 18, 2019
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുശ്വന്ത് സിംഗിന്റെ പുസ്തകത്തിലെ ഒരു ഭാഗമാണ് സന ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്ന് പറഞ്ഞായിരുന്ന പ്രചരണം. ഈ പ്രചരണത്തെ തള്ളിയാണ് നിലവിൽ ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here