Advertisement

പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും എത്തിയില്ല; 19 വിമാനങ്ങള്‍ റദ്ദാക്കി

December 19, 2019
1 minute Read

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഡല്‍ഹി എയര്‍പേര്‍ട്ടില്‍ നിന്നുള്ള 19 വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി. ഗതാഗത കുരുക്ക് മൂലം പൈലറ്റുമാര്‍ക്കും എയര്‍ഹോസ്റ്റസുമാര്‍ക്കും എത്താന്‍ സാധിക്കാത്തതിനാലാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ദേശീയപാത എട്ടിലെ ട്രാഫിക് ജാമിനെത്തുടര്‍ന്ന് ജീവനക്കാര്‍ എത്താന്‍ വൈകിയതിനാല്‍ 16 വിമാനങ്ങള്‍ വൈകുകയും ചെയ്തു.

പൗരത്വ നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും പൊലീസ് കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി – ഗുരുഗ്രാം ബോര്‍ഡറിലെ ഗതാഗത കുരുക്ക് മൂലം എയര്‍ഹോസ്റ്റസുമാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെയും വിസ്താരയുടെയും എയര്‍ ഇന്ത്യയുടെയും വിമാന സര്‍വീസുകള്‍ വൈകി.

യാത്രികരോട് വിമാനത്താവളത്തില്‍ നേരത്തെ എത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്രചെയ്യേണ്ടിയിരുന്നവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് ഇന്‍ഡിഗോയും വിസ്താരയും അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top