മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം; അനിശ്ചിതകാല സമരത്തിനൊരുങ്ങി എംഡിസി ബാങ്ക് ജീവനക്കാർ

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എംഡിസി ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ബാങ്ക് ജീവനക്കാരുടെ മുഴുവൻ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. ജനുവരി ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ജീവനക്കാരുടെ തീരുമാനം
കേരള ബാങ്ക് ലയനതിന് ഒരുക്കമല്ലെന്ന നിലപാടിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഉറച്ച് നിൽക്കുമ്പോഴാണ് കേരള ബാങ്കിൽ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് പണി തൊഴിലാളികളുടെ സമരം. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ 54 ശാഖകളിലെയും തൊഴിലാളികൾ മൂന്ന് ദിവസത്തെ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
നിലവിലെ തീരുമാനം ഒന്നര ലക്ഷത്തോളം ഇടപാടുകരേയും ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. കേരള ബാങ്കിൽ ലയിക്കേണ്ടത്തില്ല എന്ന തീരുമാനത്തിന് എതിരെ ജീവനക്കാരുടെ സംഘടനകൾ ഒരുമിച്ച് രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.
Story Highlights- Kerala Bank, Indefenite Strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here