പൗരത്വ നിയമ ഭേദഗതി: ഹിതപരിശോധന നടത്തണം- മമതാ ബാനര്‍ജി

പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്തെ ജനങ്ങളുടെ നിലപാടറിയാന്‍ ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ റാലിയിലാണ് മമതാ ബാനര്‍ജി ആവശ്യമുന്നയിച്ചത്.
ഐക്യരാഷ്ട്ര സഭയോ ദേശീയ മനുഷ്യാവകാശ കമ്മീഷനോ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തി ജനങ്ങള്‍ നിയമ ഭേദഗതിയെ അനുകൂലിക്കുന്നുവോ എതിര്‍ക്കുന്നുവോ എന്ന് കണ്ടെത്തണമെന്ന് മമത ആവശ്യപ്പെട്ടു.
Impartial organisation such as UN should form panel to see how many people favour Citizenship Amendment Act: Mamata
Read @ANI Story | https://t.co/tWeogIxlNy pic.twitter.com/AeRuogM1Sw
— ANI Digital (@ani_digital) December 19, 2019
‘ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കാതെ പ്രതിഷേധങ്ങള്‍ അവസാനിക്കില്ല. സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷമാകുമ്പോഴാണ് ഇന്ത്യന്‍ പൗരന്മാരാണെന്ന് നമുക്ക് തെളിയിക്കേണ്ടി വരുന്നത്. അന്ന് ബിജെപി എവിടെയായിരുന്നു ?. പ്രക്ഷോഭം നിങ്ങള്‍ അവസാനിപ്പിക്കരുത്. കാരണം പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കുക എന്നതാണ് നമ്മുടെ ആവശ്യം. ദിവസങ്ങള്‍ കഴിയുംതോറും പ്രക്ഷോഭം ശക്തിപ്പെടുകയാണ് ‘- മമത പറഞ്ഞു. അതേസമയം, മമതയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖാര്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Story Highlights- Mamata Banerjee, referendum, United Nations, Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here