Advertisement

പന്തീരാങ്കാവ് യുഎപിഎ കേസ് ഏറ്റെടുത്ത് എൻഐഎ

December 19, 2019
Google News 1 minute Read

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി എൻഐഎ സംഘമാണ് കേസ് ഏറ്റെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലൻ, താഹ എന്നിവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഡിസംബർ 21 വരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി. നവംബർ രണ്ടിനാണ് അലനേയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. ഇരുവരും നൽകിയ ജാമ്യ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസ് ഡയറി അടക്കം പരിശോധിച്ചാണ് തത്കാലം ജാമ്യം നൽകേണ്ടെന്ന് തീരുമാനിച്ചത്. അലന്റേയും താഹയുടേയും അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Story Highlights – UAPA, NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here