Advertisement

ചെങ്കോട്ട കാണാനെത്തിയവരേയും അറസ്റ്റ് ചെയ്തു; നാടകീയ രംഗങ്ങൾ

December 19, 2019
0 minutes Read

ചെങ്കോട്ടയിൽ നാടകീയ രംഗങ്ങൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനെത്തിയവരെ കസ്റ്റഡിയിലെടുക്കുന്നതിനൊപ്പം ചെങ്കോട്ട കാണാനെത്തിയവരേയും അറസ്റ്റ് ചെയ്ത് നീക്കി. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നതും ശ്രദ്ധേയമാണ്. ചെങ്കോട്ടയിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.

ചെങ്കോട്ട പരിസരത്തേക്ക് ജാമിഅയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കണക്കിലെടുത്ത് ഡൽഹിയിൽ നാല് മെട്രോ സ്‌റ്റേഷനുകൾ അടച്ചു. എന്നാൽ ഓട്ടോയിലും മറ്റുമായി വിദ്യാർത്ഥികൾ മാർച്ച് സംഘടിപ്പിക്കുന്ന പ്രദേശത്തേക്ക് എത്തി. മാർച്ചിനെത്തിയവരെ പ്രത്യേകം ടൂറിസ്റ്റ് ബസ് തരപ്പെടുത്തിയാണ് പൊലീസ് പരിസരത്ത് നിന്ന് നീക്കിയത്. വിദ്യാർത്ഥികളെ നീക്കുന്നതിനായി അൻപതോളം ടൂറിസ്റ്റ് ബസുകൾ എത്തിയിട്ടുണ്ട്. നൂറിലധികം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top