വിദേശ തൊഴിലാളികളുടെ വിസ തരംതിരിച്ച് നികുതി തട്ടിപ്പ്; ഇൻഫോസിസിന് അമേരിക്കയിൽ 8ലക്ഷം ഡോളർ പിഴ

നിയമ വിരുദ്ധമായി വിദേശ തൊഴിലാളികളുടെ വിസ തരംതിരിച്ച് നികുതി തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യൻ ഐടി കമ്പനി ഇൻഫോസിസിന് അമേരിക്കയിൽ 800,000 ഡോളർ പിഴ. കാലിഫോർണിയ സ്‌റ്റേറ്റിനാണ് ഇൻഫോസിസ് പിഴ ഒടുക്കേണ്ടത്. കാലിഫോർണിയ അറ്റോർണി ജനറൽ സേവ്യർ ബെക്രയാണ് ഈ വിവരം അറിയിച്ചത്.
2006 മുതൽ 2017 വരെ ഇൻഫോസിസ് സ്പോൺസർ ചെയ്ത ബി -1 വിസകളിൽ ജോലി ചെയ്യുന്ന 500 ൽ അധികം വരുന്ന ജീവനക്കാർ ചട്ടപ്രകാരമല്ല ജോലി ചെയ്യുന്നു എന്നാണ് ആരോപണം. മാത്രമല്ല, ഇവർ എച്ച് -1 ബി വിസകൾക്ക് അർഹതയുള്ളവരായിരുന്നു. വേതനത്തിലും നികുതിയിലും കുറവ് വരുത്തനാണ് വിസ മാറ്റിയതെന്നാണ് കമ്പനി വാദം.
നടപടിയെ തുടർന്ന് പിഴ നൽകാമെന്ന് കമ്പനി സമ്മതിച്ചെങ്കിലും പിന്നീട് ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. മുൻപും ഫെഡറൽ അധികാരികൾക്ക് തെറ്റായ രേഖകൾ സമർപ്പിച്ചെന്ന കാരണത്താൽ ന്യൂയോർക്ക് സ്റ്റേറ്റിന് ഒരു മില്യൺ ഡോളർ പിഴ ഇൻഫോസിസ് നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here