Advertisement

ഓസ്‌ട്രേലിയയിൽ ഉഷ്ണതരംഗം; ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

December 19, 2019
Google News 1 minute Read

ഉഷ്ണതരംഗത്തെത്തുടർന്ന് ഓസ്‌ട്രേലിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത ചൂടു മൂലം കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം. ന്യൂസൗത്ത് വെയിൽസിൽ പടരുന്ന കാട്ടുതീ മൂലം സിഡ്‌നിയിൽ പുകമഞ്ഞു രൂപപ്പെട്ടു.

ഉഷ്ണതരംഗത്തെത്തുടർന്ന് രൂപപ്പെട്ട കനത്ത ചൂടു മൂലം ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിൽ ഏഴു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഓസ്‌ട്രേലിയയിൽ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ അടിയന്തരാവസ്ഥയാണിത്. കഴിഞ്ഞ മാസങ്ങളിൽ പടർന്നു പിടിച്ച കാട്ടുതീ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും അണയാതെ തുടരുകയാണ്. കനത്ത ചൂടും വരൾച്ചയും കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിനാണ് ചൊവ്വാഴ്ച ഓസ്‌ട്രേലിയ സാക്ഷ്യം വഹിച്ചത്. 2013 ജനുവരി 7 ന് രേഖപ്പെടുത്തിയ പഴയ റെക്കോർഡായ 40.3 ഡിഗ്രി സെൽഷ്യസിനെ ഭേദിച്ച് 40.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജ്യം നേരിട്ടത്. കാട്ടുതീ മൂലം നഗരങ്ങളെ മൂടിയിരിക്കുന്ന വിഷപ്പുക ഓസ്‌ട്രേലിയയിലെ ജനങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളിയുയർത്തുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Story highlight: Tropical wave, in Australia,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here