Advertisement

ഡല്‍ഹി ഗേറ്റില്‍ വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതച്ചു

December 20, 2019
2 minutes Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് സമാധാനപരമായി തുടങ്ങിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് ക്രൂരമായി നേരിടുകയായിരുന്നു. പൊലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ ലാത്തിച്ചാര്‍ജ് നടത്തി.

പിൻതിരിയാതെ പ്രതിഷേധക്കാര്‍ സംഘടിച്ചു നില്‍ക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. പൊലീസിന്റെ അതിക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമമുണ്ടായി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

 

Story Highlights- Delhi Gate, Protesters,journalists, beaten, police, Citizenship Amendment Act, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top