ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങളെയോ അല്ലാത്തവരെയോ പാകിസ്താനിൽ പ്രവേശിപ്പിക്കില്ല: ഇമ്രാൻ ഖാൻ

ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങളെയോ അല്ലാത്തവരെയോ പാകിസ്താനിൽ പ്രവേശിപ്പിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതി പാക് മേഖലയിൽ അഭയാർത്ഥി പ്രതിസന്ധിയുണ്ടാക്കും. ഇത് രണ്ട് ആണവരാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നം രൂക്ഷമാക്കുമെന്നും പാക് പ്രധാന മന്ത്രി.
Read Also: ഭരണകൂടം പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: ബിആർപി ഭാസ്‌ക്കർ
ജനീവയിലെ അഭയാർത്ഥികളെക്കുറിച്ചുള്ള ഗ്ലോബൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു കശ്മീരിൽ കർഫ്യൂ ഏർപ്പെടുത്തുകയും പൗരത്വ നിയമ ഭേദഗതി പാസാക്കുകയും ചെയ്തതിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മുസ്ലീമുകൾ പാകിസ്താനിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇമ്രാൻ ഖാന്റെ വാദം.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിന് ഇന്നും ഇന്ത്യൻ തലസ്ഥാനം അടക്കമുള്ള ഇടങ്ങൾ വേദിയാകും. ഡൽഹിയിലെ പ്രതിഷേധങ്ങൾ ഇന്നലെ വൈകിട്ടോടെ ജന്തർമന്ദിർ കേന്ദ്രീകരിച്ചായി മാറി. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്നലത്തെതിന് സമാനമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പശ്ചിമ ബംഗാളിലെ പ്രതിഷേധങ്ങൾക്ക് ഇന്നും മുഖ്യമന്ത്രി മമത ബാനർജിയാകും നേതൃത്വം നൽകുക.
pakistan, imran khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here