Advertisement

പൗരത്വ നിയമ ഭേദഗതി; സംസ്ഥാനത്ത് പ്രതിഷേധം ശക്തം

December 20, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഇന്നും സംസ്ഥാനത്ത് ശക്തം. മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് കർണാടക ബസുകളെ കേരളത്തിൽ വ്യാപകമായി തടഞ്ഞു. കണ്ണൂർ കൃഷ്ണമേനോൻ കോളജിലെ പ്രതിഷേധ മാർച്ചിനിടെ എസ്എഫ്‌ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ പ്രസ്താനങ്ങൾക്ക് പുറമെ യുവജന വിദ്യാർത്ഥി സംഘടനകളും പ്രതിഷേധ രംഗത്ത് സജീവമാണ്. മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിനെതിരെയായിരുന്നു കേരളത്തിൽ ഇന്നത്തെ പ്രതിഷേധങ്ങൾ പ്രധാനമായും അരങ്ങേറിയത്. സംസ്ഥാനത്ത് കർണാടക ആർടിസിയുടെ ബസുകൾ വ്യാപകമായി തടഞ്ഞു.

Read Also : ഡല്‍ഹി ഗേറ്റില്‍ വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതച്ചു

സംസ്ഥാന വ്യാപകമായി മാധ്യമപ്രവർത്തകരും പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി.

കണ്ണൂർ കൃഷ്ണമേനോൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം എബിവിപിയുമായി കൈയ്യാങ്കളിയിൽ കലാശിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലെ പ്രതിഷേധവും റോഡുപരോധവും ഇന്നും തുടർന്നു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങളും തടഞ്ഞു. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയ എസ്ഡിപിഐ അമിത് ഷായുടെ കോലം കത്തിച്ചു.

Story Highlights- Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here