പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; സംഗീതജ്ഞന് ടി എം കൃഷ്ണയും നടന് സിദ്ധാര്‍ഥും അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് സംഗീതജ്ഞന് ടി എം കൃഷ്ണ, നടന് സിദ്ധാര്‍ഥ് എന്നിവരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 600 പേര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.
നിയമവിരുദ്ധമായി സംഘം ചേരല്‍, പ്രക്ഷോഭം സംഘടിപ്പിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈയില്‍ വ്യാഴാഴ്ച നടത്തിയ പ്രക്ഷോഭങ്ങളുടെ പേരിലാണ് നടപടി. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ സിദ്ധാര്ഥുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും സിദ്ധാര്‍ഥ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
Story Highlights- Protest, Citizenship Amendment Law, Musician TM Krishna, actor Sidharth arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here