Advertisement

‘കരി’: ആനകളുടെ ജീവിതത്തിലൂടെ ഒരു ദൃശ്യ-ചിത്ര സഞ്ചാരം

December 20, 2019
Google News 3 minutes Read

ആനപ്രേമികളുടെ നഗരമായ തൃശൂരിൽ ആനകൾക്കായൊരു ഫോട്ടോ- ചിത്ര പ്രദർശനം. ആനകളുടെ വൈകാരിക ഭാവങ്ങളിലൂടെ കടന്നുപോകുന്ന ഫോട്ടോകളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത് തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിലാണ്. ‘കരി’ എന്ന പേരിൽ കാട്ടാനയുടെ ഉള്ളറകളിലേക്ക് ആനയിക്കുന്ന പ്രദർശനം ഒരുക്കിയത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരായ പ്രവീൺ മോഹൻദാസും ശ്രീജിത്ത് രാജീവുമാണ്.

ആനകളുടെ ‘ശരീരം, ഓർമ, നിയോഗം’ എന്നീ വിഷയങ്ങൾക്കാണ് പ്രദർശനത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ആനയുടെ വലുപ്പം, വ്യക്തിത്വം, അതിജീവന ശ്രമങ്ങൾ എന്നിവയാണ് ശരീരത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. കുട്ടിത്തം, ബാല്യം, മാതൃത്വം, കുടുംബം, വ്യക്തിബന്ധം എന്നിവയുടെ വൈകാരികതലങ്ങളാണ് ഓർമകളിൽ. മനുഷ്യന്റെ ഇടപെടലുകളും വിനാശകരമായ കടന്നുകയറ്റവുമാണ് നിയോഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

തുണിയിൽ ദൃശ്യവത്കരിച്ച ആനയുടെ ത്വക്കിന്റെ ക്ലോസ് അപ് ദൃശ്യത്തിലൂടെ തുടങ്ങുന്ന പ്രദർശനം മനുഷ്യന്റെ അഹന്തയുടെയും ദുരഭിമാനത്തിന്റെയും അളവുകോലുകളിൽ ആന അടിമയാകുന്ന പ്രതീകാത്മക കാഴ്ചകളിലൂടെ അവസാനിക്കുന്നു.

20 വർഷമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി രംഗത്തുള്ള പേരാമംഗലം സ്വദേശിയായ പ്രവീൺ ആർക്കിടെക്ട് കൂടിയാണ്. ചെമ്പൂക്കാവ് സ്വദേശിയും ഐടി പ്രഫഷണലുമായ ശ്രീജിത്ത് ചാർക്കോളിൽ വരച്ച വ്യത്യസ്ത ഭാവത്തിലുള്ള 11 ആന ചിത്രങ്ങളുണ്ട് ഈ മാസം 24 വരെയുള്ള പ്രദർശനത്തിൽ.

 

 

thrissur, picture- photography exhibition, elephants

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here