ആ ‘രത്‌നം’ വിറ്റഴിക്കരുത്, മോദിക്ക് എയര്‍ ഇന്ത്യ ജീവനക്കാരുടെ കത്ത്

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എയര്‍ ഇന്ത്യയിലെ ഓഹരികള്‍ വിറ്റഴിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി എയര്‍ ഇന്ത്യ ജീവനക്കാര്‍. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ഒരു ഡസന്‍ ജീവനക്കാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി എയര്‍ ഇന്ത്യ ലാഭമുണ്ടാക്കുന്നുണ്ടെന്നും എല്‍ ആന്‍ഡ് ടി , ഐ ടി സി എന്നീ കമ്പനികളില്‍ ചെയ്തത് പോലെ എയര്‍ ഇന്ത്യയെ ഒരു ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ കത്തിലെ ആവശ്യം. ഓഹരികള്‍ വിറ്റഴിക്കുന്നതിനേക്കാള്‍ നല്ലത് ഈ മാര്‍ഗമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കമ്പനിക്കുള്ള ലോണുകളാണ് ഏറ്റവും വലിയ ഭീഷണിയെന്നും ഇവര്‍ പറയുന്നുണ്ട്.
ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി എസ് ഖരോല, എയര്‍ ഇന്ത്യ സി എം ഡി അശ്വനി ലോഹാനിയും എന്നിവര്‍ക്കും ജീവനക്കാര്‍ കത്ത് അയച്ചു. എയര്‍ ഇന്ത്യ ഒരു ‘രത്‌നം’ പോലെയാണ്, ഇന്ത്യക്കാരുടെ ഹൃദയവും അഭിമാനവുമാണത്. ഇത് വില്‍കരുത് എന്ന് തുടങ്ങുന്നതായിരുന്നു ജീവനക്കാരുടെ കത്ത്.
Story Highlights- Air India employees, letter to pm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here