Advertisement

വനിതാ ഐപിഎൽ; വരുന്ന സീസൺ മുതൽ ടീം അധികരിക്കും

December 21, 2019
Google News 1 minute Read

അടുത്ത സീസൺ മുതൽ വനിതാ ഐപിഎല്ലിൽ പങ്കെടുക്കുന്ന ടീമുകൾ അധികരിക്കുമെന്ന് ബിസിസിഐ. കഴിഞ്ഞ സീസണിൽ മൂന്ന് ടീമുകളായിരുന്നത് വരുന്ന സീസണിൽ നാലായി ഉയരും.

വനിതാ ടി-20 ചലഞ്ച് എന്ന പേരിൽ 2008 സീസണിലാണ് ആദ്യമായി വനിതാ ഐപിഎൽ തുടങ്ങിയത്. 2008ൽ രണ്ട് ടീമുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം മൂന്നായി ഉയർന്നു. ഐപിഎൽ പ്ലേ ഓഫുകളുടെ സമാന്തരമായാണ് ടി-20 ചലഞ്ച് നടക്കുക.

ഇതോടൊപ്പം രാജ്യാന്തര മത്സരങ്ങൾ കളിച്ച താരങ്ങളെ ലോണിനയക്കാനുള്ള പുതിയ സംവിധാനവും വരുന്ന സീസണിൽ ഉണ്ടാവും. സീസണിൽ രണ്ട് മത്സരങ്ങളെങ്കിലും കളിച്ച അന്താരാഷ്ട്ര താരങ്ങളെ ടൂർണമെൻ്റിന് ഇടക്ക് വായ്പ അടിസ്ഥാനത്തിൽ കൈമാറാൻ സാധിക്കും. ഒപ്പം, രണ്ടോ അതിൽ കുറവോ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് ക്ലബ് മാറാനുള്ള മിഡ് ട്രാൻസ്ഫർ വിൻഡോ ഇത്തവണയും തുടരും.

സീസണിനു മുൻപ് വിദേശ ക്ലബുകളുമായി ഫ്രണ്ട്‌ലി മത്സരങ്ങൾ കളിക്കാനും ടീമുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഒപ്പം നോ ബോളുകൾ പരിശോധിക്കാൻ ഒരു അമ്പയർ കൂടി വരുന്ന സീസണിൽ ഉണ്ടാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here