Advertisement

കൊല്ലം കോട്ടക്കവിള കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷം; അധികാരികൾ കൈമലർത്തുന്നുവെന്ന് നാട്ടുകാർ

December 21, 2019
1 minute Read

കൊല്ലം കൊട്ടാരക്കര ചെറുവക്കൽ കോട്ടക്കവിള കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അധികാരികൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. ജനകീയാസൂത്രണ പദ്ധതി പ്രകാരം കോളനിയിൽ സ്ഥാപിച്ച ജലസംഭരണിയിൽ കുടിവെള്ളം നിറയുന്നത് കാത്തിരിക്കാൻ തുടങ്ങിയിട്ട് 20 വർഷമായി. ഉദ്ഘാടനം പോലും നടത്താതെ കുഴൽകിണർ സ്ഥാപിച്ച് എസ്‌സി ഫണ്ട് നശിപ്പിച്ചതായി നാട്ടുകാർ പറയുന്നു.

ജപ്പാൻ കുടിവെള്ള പദ്ധതിയെത്തിക്കുന്നത് കോളനിനിവാസികൾക്കാശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ എസ്റ്റിമേറ്റ് തുക അപര്യാപ്തമായതിനാൽ അതും പ്രതിസന്ധിയിലായിരിക്കുകയാണ്. വാട്ടർ ടാങ്കുകൾ സ്ഥാപിക്കുകയും കുഴൽകിണർ പണിയുകയും ചെയ്‌തെങ്കിലും ക്ഷാമത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.

ഗ്രാമപഞ്ചായത്ത് കോളനിയിൽ നടപ്പിലാക്കുന്ന പദ്ധതികളൊന്നും തന്നെ പ്രതിനിധികളെ അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യില്ലെന്നും നാട്ടുകാർ പറയുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക വർധിപ്പിച്ച് കോളനിയിൽ മുഴുവൻ ജലമെത്തിക്കുന്നതിനായി നടപടി സ്വീകരിക്കുകയോ നോക്കുകുത്തിയായി മാറിയ ജലസംഭരണി ഉപയോഗപ്രദമാക്കുകയോ ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ആരംഭിക്കുമെന്നും കോളനിവാസികൾ.

 

 

kollam kottakkavila colony, water scarcity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top