Advertisement

മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി

December 21, 2019
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു. അഞ്ച് കെഎസ്ആര്‍ടിസി ബസുകളിലാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്. കാസർഗോഡ് എത്തിച്ച വിദ്യാർത്ഥികളെ സ്വീകരിക്കാൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എത്തിയിരുന്നു. മധുരം നല്‍കിയാണ് അദ്ദേഹം വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. സംഭവത്തിൻ്റെ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുണ്ട്.

മംഗളൂരുവിൽ പ്രഖ്യാപിച്ച കർഫ്യൂവിനെത്തുടർന്നാണ് വിദ്യാർത്ഥികൾ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കാൻ വൈകുന്നേരം മൂന്നു മണിയോടെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ അയച്ചു. പൊലീസ് സുരക്ഷയോടെയാണ് ബസുകൾ മംഗളൂരുവിലേക്ക് പോയത്. സുരക്ഷ ഉറപ്പാക്കാനായി കാസര്‍കോഡ് ജില്ലാ കളക്ടര്‍ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here