എന്‍ആര്‍സിയും സിഎഎയും വേണ്ട; സേവ് ദ ഡേറ്റ് ഫോട്ടോ വൈറല്‍

‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല…ഞങ്ങള്‍ ഒരുമിക്കുന്നു’ പൗരത്വ നിയമ ഭേദഗതിക്കെതിരെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിലൂടെ വേറിട്ട പ്രതിഷേധം. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററായ ജി എല്‍ അരുണ്‍ ഗോപിയും കൊല്ലം ആയൂര്‍ സ്വദേശിനി ആശ ശേഖറുമാണ് സേവ് ദ ഡേറ്റ് ഫോട്ടോയിലൂടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. എന്‍ആര്‍സിയും സിഎഎയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് ഇവരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഒന്നിച്ചുള്ള ജീവതം ആരംഭിക്കുമ്പോള്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളോട് മുഖതിരിക്കാനാവുന്നതെങ്ങനെ എന്ന് അരുണ്‍ ഗോപി ചോദിക്കുന്നു. ‘ഞാന്‍ രാഷ്ട്രീയമുള്ള ആളാണ്, ആശയ്ക്ക് പ്രത്യക്ഷ രാഷ്ട്രീയമില്ല. രാജ്യത്തെ കീറിമുറിക്കുമ്പോള്‍ സാധ്യമായ എല്ലാ ഇടങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ രണ്ട് പേരും ഒരുമിച്ചാണ് തീരുമാനിച്ചത്. ഫോട്ടോയില്‍ മാത്രമല്ല നിയമ ഭേദഗതിക്കെതിരെ സാധ്യമായ എല്ലാ സമരങ്ങളുടെയും ഭാഗമാവും’അരുണ്‍ ഗോപി ട്വന്റി ഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
മുന്‍ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ജി എല്‍ അരുണ്‍ ഗോപി. ഇപ്പോള്‍ തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ ട്രഷററാണ് അരുണ്‍. മാധ്യമ പ്രവര്‍ത്തകയായിരുന്ന ആശ ഇപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ജനുവരി 31 നാണ് ഇവരുടെ വിവാഹം. വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിന്‍, അര്‍ജുന്‍ എന്നീ യുവാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ഫോട്ടോ ഷൂട്ട് ഒരുങ്ങിയത്.
സമീപകാലത്ത് നടന്ന ചില ഫോട്ടോഷൂട്ടുകള്‍ സൈബര്‍ സദാചാര അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. സേവ് ദ ഡേറ്റ് ഫോട്ടോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറാലാണ്.
Story Highlights- Save the Date Photo Viral, Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here