164 കാറുകളുടെ പേര് ബ്രാൻഡ് സഹിതം പറയാൻ 8 മിനിട്ട്; 4 വയസ്സുകാരൻ ദീക്ഷിതിന് ലോക റെക്കോർഡ്

164 ഇനം കാറുകളുടെ പേര് ബ്രാൻഡ് സഹിതം 8 മിനിറ്റ് 20 സെക്കൻഡ് കൊണ്ട് പറഞ്ഞ നാലു വയസ്സുകാരന് ലോക റെക്കോർഡ്. കാലിക്കറ്റ് സർവകലാശാലാ ജീവനക്കാരൻ ഒലിപ്രം 15–ാം മൈൽ ചെമ്പ്രത്തിൽ സികെ ശ്രീജിത്തിന്റെയും കൊണ്ടോട്ടി താലൂക്ക് ഓഫിസ് ജീവനക്കാരി കടവത്ത് അശ്വതിയുടെയും മകനായ കെ ദീക്ഷിതാണ് ലോക റെക്കോർഡ് കുറിച്ചത്.
വേൾഡ് റെക്കോർഡ്സ് ഇന്ത്യയാണ് ദീക്ഷിതിൻ്റെ ഈ കഴിവ് ലോക റെക്കോർഡായി രേഖപ്പെടുത്തിയത്. ദീക്ഷിതിൻ്റെ അടുത്ത ലക്ഷ്യം ഗിന്നസ് റെക്കോർഡാണ്. ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ആർട്ടേഷ്യാ നഴ്‌സറി സ്കൂളിലെ പ്രീ– കെജി വിദ്യാർഥിയാണ് ഈ നാലു വയസ്സുകാരൻ.
കാറിൻ്റെ ചിത്രം കാണിച്ചാലാണ് ദീക്ഷിത് ബ്രാൻഡ് അടക്കം കാറുകളുടെ പേര് പറയുക. മുൻപൊരിക്കൽ കാക്കഞ്ചേരി എൻഎച്ചിൽ ഫോഡ് ഫ്യൂഷൻ കാർ കണ്ട് അച്ഛനോടു പേരു ചോദിച്ചതാണ് ഇതിൻ്റെയെല്ലാം തുടക്കം. പിന്നീടെപ്പോഴോ ഇതേ കാർ കണ്ടപ്പോൾ ഇത് ഫോഡ് ഫ്യൂഷനല്ലേ ഇത് എന്നു ദീക്ഷിത് തിരിച്ചുചോദിച്ചതോടെ മാതാപിതാക്കൾ അവൻ്റെ പ്രതിഭ കണ്ടെത്തി. പിന്നീട് അച്ഛനും മകനും കൂടി പുതിയ പുതിയ കാറുകളുടെ പേരുകൾ പഠിക്കാൻ തുടങ്ങി. ഒരിക്കൽ കണ്ടാൽ പിന്നെ ദീക്ഷിത അത് മറക്കില്ല. 164 അപ്ഡേറ്റ് ചെയ്ത ദീക്ഷിത് ഇപ്പോൾ എണ്ണം 185ൽ എത്തിച്ചിട്ടുണ്ട്.
Story Highlights: Deekshith, Car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here