റോഹിംഗ്യകൾ ഇന്ത്യയിലേക്കെത്തുന്നതിനെ പരിഹസിച്ച് ഹിന്ദി നടൻ പരേശ് രാവൽ; മറുപടിയുമായി ശശി തരൂർ

പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യത്തകമാനം ഉയർന്നുവരുന്നതിനിടെ റോഹിംഗ്യൻ മുസ്ലീമുകളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് പ്രമുഖ ഹിന്ദി നടൻ പരേശ് രാവൽ സമൂഹമാധ്യമത്തിലൊരു കുറിപ്പിട്ടിരുന്നു.

‘എന്തുകൊണ്ട് റോഹിംഗ്യകൾ ചൈനയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് വന്നു?’ എന്ന ചോദ്യത്തിനുത്തരമായിരുന്നു ബിജെപി അനുഭാവിയായ താരം ട്വീറ്റ് ചെയ്തിരുന്നത്. മ്യാന്മറിൽ നിന്ന് ദൂരം കുറവ് ചൈനയിലേക്കാണ്. പക്ഷെ ഇന്ത്യയിലെ പോലെ റോഹിംഗ്യകളെ സംരക്ഷിക്കാൻ മതേതര വിശ്വാസികളോ ബുദ്ധിജീവികളോ ദേശവിരുദ്ധരോ ഇല്ലാത്തതിനാലാണ് അവർ ചൈനയിലേക്ക് പോകാതിരുന്നതെന്നായിരുന്നു പരേശ് പറഞ്ഞത്.

കുറിപ്പ് വായിക്കാം,

‘മ്യാന്മറിൽ നിന്ന് ഇന്ത്യയിലേക്ക് 1769 കിലോമീറ്റർ ദൂരമുണ്ട്. പക്ഷെ അവിടെ നിന്ന് ചൈനയിലേക്ക് രണ്ട് കിലോ മീറ്ററേ ഉള്ളൂ. റോഹിംഗ്യ മുസ്ലീങ്ങൾ എന്നിട്ടും ഇന്ത്യയിലേക്കാണ് വന്നത്. എന്തുകൊണ്ടവർ ചൈനയിലേക്ക് പോയില്ല? കാരണം അവിടെ ഇന്ത്യയിലേത് പോലെ റോഹിംഗ്യകളെ സംരക്ഷിക്കാൻ മതേതര വിശ്വാസികളോ ബുദ്ധിജീവികളോ ദേശവിരുദ്ധരോ ഇല്ല’

രോഹിംഗ്യകളുടെ കടന്നുവരവിനെ പരിഹസിച്ച പർവേശിന്റെ ട്വീറ്റിനെ കണക്കിന് കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കോൺഗ്രസ് എംപി ശശി തരൂർ. ബിജെപി നേതാക്കൾക്കും അവരുടെ പഠിപ്പിക്കലിനും എന്തുപറ്റി? അമിത് ഷാ ഹിസ്റ്ററി ക്ലാസിൽ ശ്രദ്ധിക്കുന്നില്ല. തീർച്ചയായും പരേശ് രാവൽ ജ്യോഗ്രഫി ക്ലാസിലും തീരെ ശ്രദ്ധിക്കുന്നില്ലെന്നും തോന്നുന്നു എന്നാണ് താരത്തിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്ത് എംപിയുടെ മറുപടി. തരൂരിന്റെ ഏതൊരു ട്വീറ്റിനെയും പോലെ വൈറലായിരുക്കുകയാണ് ഈ മറുപടിയും.

paresh rawal, rohingyan muslims, shashi tharoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top