പൗരത്വ നിയമ ഭേദഗതി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും പ്രതിഷേധം തുടർന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും പ്രതിഷേധം തുടർന്നു.കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം, പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പൗരത്വ നിയമവും, ദേശീയ പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മലപ്പുറത്ത് ദേശീയ പാത ഉപരോധിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അവധി ദിനമായ ഇന്നുംപ്രതിഷേധങ്ങൾ തുടർന്നു.പൗരത്വ നിയമത്തിനെതിരെയും, അതിൽ പ്രതിഷേധിച്ചവരെ വെടിവെച്ചു കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച്, കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം, പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
സി. ആർ.പി.എഫ് ,ഡി ഐ ജി ഓഫിസിലേക്ക് മാർച്ചയെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേടുകളോ മറ്റ് സംവിധാനങ്ങളോ സ്ഥാപിക്കാതെ, വാഹനം റോഡിന് കുറുകെയിട്ടാണ് പൊലീസ് പ്രവർത്തകരെ തടഞ്ഞത്.രൂക്ഷമായി മുദ്രവാക്യം വിളിച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഒരു മണിക്കൂറോളം പ്രതിഷേധം തുടർന്നു.കെ.പി.സി.സി ഭാരവാഹിയായ കെ.എം.ലത്തീഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മലപ്പുറത്ത്, കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിച്ചു.
പ്രതിഷേധം നീണ്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് പൊലീസ് ഗതാഗതം ക്രമീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here