Advertisement

മുഹമ്മദ് നബിക്കെതിരായ പോസ്റ്റ്; കോളജ് അധ്യാപകന് വധശിക്ഷ വിധിച്ച് പാക് കോടതി

December 22, 2019
1 minute Read

മുഹമ്മദ് നബിക്കെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ട കോളജ് അധ്യാപകന് വധശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. ജുനൈദ് ഹഫീസ് എന്ന 33 കാരനെയാണ് മുൾട്ടാനിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. വിധി നീതി നിഷേധമാണെന്ന് അംനെസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി.

2013 മാർച്ചിലാണ് ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2014 ൽ ജുനൈദിന് വേണ്ടി വാദിക്കാൻ കേസ് ഏറ്റെടുത്ത അഭിഭാഷകൻ റാഷിദ് റഹ്മാൻ 2014ൽ വെടിയേറ്റ് മരിച്ചിരുന്നു. യുഎസിൽ നിന്ന് അമേരിക്കൻ സാഹിത്യം, ഫൊട്ടോഗ്രഫി, തിയറ്റർ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ ജുനൈദ് പഠനം പൂർത്തിയാക്കി പാകിസ്താനിലേക്ക് മടങ്ങിയ ശേഷം മുൾട്ടാനിലെ ബഹൗദ്ദീൻ സക്കറിയ സർവകലാശാലയിൽ അധ്യാപകനായി നിയമനം നേടി.

Read Also : ഇന്ത്യയിൽ തൂക്കി കൊല്ലുന്നതിന് മുമ്പ് പ്രതിക്കായി ചെയ്യുന്ന 9 കാര്യങ്ങൾ

ഇസ്ലാമിനെതിരെ സംസാരിക്കുന്നവർക്ക് വധശിക്ഷ വരെ നൽകാനുള്ള നിയമം പാകിസ്താനിലുണ്ട്. 1860ൽ ബ്രിട്ടീഷുകാരാണ് ഇത്തരത്തിലൊരു നിയമം ആദ്യമായി രൂപീകരിച്ചത്. 1927ൽ ഇത് വിപുലീകരിച്ചു. 1947 ലെ വിഭജനത്തിന് ശേഷം പാകിസ്താൻ ഈ നിയമം ഏറ്റെടുത്തു.

പാകിസ്താനിൽ 40 പേരാണ് നിലവിൽ മതനിന്ദയുടെ പേരിൽ വധശിക്ഷ കാത്ത് കഴിയുന്നത്. കേസിൽ ഇതുവരെ ആരെയും തൂക്കിലേറ്റിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top