മലയാളികളുടെ ‘കീരിക്കാടൻ ജോസ്’ അവശനിലയിൽ ? സോഷ്യൽ മീഡിയയിലെ പ്രചാരണം സത്യമോ ? [24 Fact Check]

കീരിക്കാടൻ ജോസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തളളി കുടുംബം. മികച്ച ചികിത്സ കണക്കിലെടുത്താണ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മോഹൻരാജിന്റെ സഹോദരൻ പ്രേംലാൽ ട്വൻറിഫോറിനോട് പറഞ്ഞു. വ്യാജ വാർത്തകൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ് കുടുംബം.
കീരിക്കാടൻ ജോസെന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് മോഹൻരാജ്. അദ്ദേഹത്തിന്റെ നിലവിലെ ജീവിത സാഹചര്യം മോശമാണെന്ന തരത്തിൽ വ്യാപക പ്രചാരണം നടക്കുകയാണ് സോഷ്യൽ മീഡിയയിൽ. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കള്ളമാണ്. വെരിക്കോസിസ് മൂർധന്യാവസ്ഥയിലാണ് മോഹൻരാജിന്. സുഹൃത്തായ ഡോക്ടറുടെ സേവനം കണക്കിലെടുത്താണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. പരിചരിക്കാൻ കുടുംബാംഗങ്ങൾ ഒപ്പമുണ്ട്.
Read Also : ജാമിഅ മില്ലിയയിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തോ? [24 Fact Check]
വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് കുടുംബാഗങ്ങൾ. ആശുപത്രി നിയന്ത്രണങ്ങൾ കാരണമാണ് ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ദൃശ്യങ്ങളോ വിശദീകരണമോ ചിത്രീകരിക്കാനാകാത്തത്. ഒന്നുറപ്പിക്കാം, കീരിക്കാടൻ ജോസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സത്യമല്ല.
Story Highlights- 24 FACT CHECK, Actor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here