ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിന് മുന്നേറ്റം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ മഹാസഖ്യത്തിന് അനുകൂലമാണ്. പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് നിർണായകമാണ്.
മത്സര രംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹേമന്ത് സോറൻ ധുംകയിലും ഓർഹത്തിലും ലീഡ് ചെയ്യുകയാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും മുന്നിട്ട് നിൽക്കുന്നു. അതേസമയം ധൻവറിൽ ജെവിഎം നേതാവ് മുൻമുഖ്യമന്ത്രി ബാബുലാൽ മറാൻഡി പിന്നിലാണ്.
സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ, ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം-43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.
story highlights- jharkhand election, JMM, congress, RJD, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here