പൗരത്വ നിയമഭേദഗതി: സംയുക്ത സമരമില്ലെന്നാവർത്തിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍; പിന്തുണച്ച് കെ മുരളീധരനും വിഎം സുധീരനും

പൗരത്വഭേദഗതിക്കെതിരായി സിപിഎമ്മുമായിച്ചേർന്ന് ഇനി സംയുക്ത സമരമില്ലെന്നാവർത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. താന്‍ പറയുന്നതാണ് പാർട്ടി നിലപാട്. അതില്‍ മാറ്റമുണ്ടെങ്കില്‍ യോഗം ചേർന്ന് തീരുമാനിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു. മോദിയുടെ ശൈലി കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനുമായി രാഷ്ട്രീയമായി സഹകരിക്കുന്നത് പ്രായോഗികമല്ലെന്ന് കെ മുരളീധരനും വിഎം സുധീരനും വ്യക്തമാക്കി
പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത സമരത്തില്‍ കോണ്‍ഗ്രസ്സിലും യുഡിഎഫിലും പോര് തുടരുകയാണ്. സംയുക്ത പ്രതിഷേധത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുസ്ലീംലീഗും അനുകൂലിക്കുമ്പോഴും ഭൂരിഭാഗം നേതാക്കളും എതിർപ്പ് പരസ്യമാക്കി രംഗത്തുണ്ട്. വർഗ്ഗീയാടിസ്ഥാനത്തില്‍ നരേന്ദ്രമോദി രാജ്യത്ത് ആളെക്കൊല്ലുമ്പോള്‍, രാഷ്ട്രീയാടിസ്ഥാനത്തില്‍ പിണറായി കേരളത്തില്‍ ആളെക്കൊല്ലുകയാണെന്ന് വിഎം സുധീരന്‍ ആരോപിച്ചു. മോദിയുടെ ശൈലി പിന്തുടരുന്നവരോട് സഹകരണം പ്രായോഗികമല്ലെന്നും സുധീരന്‍ കൂട്ടിച്ചേർത്തു.
ദേശീയ തലത്തില്‍ സോണിയാഗാന്ധിയും സീതാറാം യെച്ചൂരിയും ഒന്നിച്ചുവെന്ന് കരുതി കേരളത്തില്‍ അത് സാധ്യമല്ലെന്നായിരുന്നു കെ മുരളീധന്‍റെ പ്രതികരണം.
അതേസമയം, ആവശ്യമെങ്കില്‍ ഇനിയും സംയുക്ത സമരം സംഘടിപ്പിക്കുമെന്നായിരുന്നു ലീഗിന്‍റെ നിലപാട്.
നേതാക്കള്‍ക്കിടയിലെ ഭിന്നാഭിപ്രായം കോണ്‍ഗ്രസ്സിനും മുന്നണിക്കും തലവേദന വർധിപ്പിച്ചിട്ടുണ്ട്.
Story Highlights: Mullappalli Ramachandran, VM Sudheeran, K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here