Advertisement

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

December 24, 2019
Google News 1 minute Read

മണ്ഡല പൂജക്ക് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. സന്നിധാനത്ത് തിരക്ക് കുറക്കുന്നതിനായി തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിലും പ്രധാന ഇടത്താവളങ്ങളിലും നിയന്ത്രിക്കുകയാണ്. നിശ്ചിത ക്രമത്തിലാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

ഇന്നലെ മാത്രം ശബരിമലയിൽ ദർശനം നടത്തിയത് ഒരു ലക്ഷം തീർത്ഥാടകരാണ്. കാനനപാതയിലൂടെയും കൂടുതൽ പേർ ദർശനത്തിന് എത്തുന്നുണ്ട്. ഭക്തരുടെ നീണ്ട നിര മരക്കൂട്ടം വരെ നീളുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരക്ക് ക്രമീകരിക്കാൻ വാഹനങ്ങൾ ഇടത്താവളങ്ങൾ മുതൽ പൊലീസ് നിയന്ത്രിച്ച് തുടങ്ങി. മണ്ഡലപൂജ കണക്കിലെടുത്ത് നാളെ മുതൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും.

Read Also: ശബരിമല തങ്കയങ്കി രഥഘോഷയാത്ര പുറപ്പെട്ടു

അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര വ്യാഴാഴ്ചയാണ് സന്നിധാനത്തെത്തുക. സൂര്യഗ്രഹണവുമായതിനാൽ ക്ഷേത്രനട അന്ന് രാവിലെ ഏഴര മുതൽ പതിനൊന്നര വരെ അടച്ചിടും. ഈ സമയത്ത് ദർശനമുണ്ടാവില്ല. ഘോഷയാത്ര ശരംകുത്തിയിൽ എത്തിയതിന് ശേഷമേ പമ്പയിൽ നിന്ന് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.

 

 

 

sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here