Advertisement

ശബരിമല തങ്കയങ്കി രഥഘോഷയാത്ര പുറപ്പെട്ടു

December 23, 2019
Google News 1 minute Read

ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി രഥഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറൻമുള ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ക്ഷേത്രത്തിൽ നിന്ന് ഭക്തിയുടെ നിറവിൽ തങ്കയങ്കി രഥത്തിലേക്ക് മാറ്റി. തങ്കയങ്കി ദർശനത്തിനും കാണിക്കയർപ്പിക്കാനും നിരവധി പേരെത്തി.

Read Also: ശബരിമല മണ്ഡല പൂജ; തിരക്ക് വർധിച്ചാല്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ്

പാതക്കിരുവശവും ശരണം വിളികളുമായി ഭക്തർ നിറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും മുൻ പ്രസിഡന്റ് എ പദ്മകുമാറും ഘോഷയാത്രക്കുണ്ടായിരുന്നു.

ജില്ലയിലെ 63ൽപ്പരം ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷമാകും ഈ മാസം 26ന് വൈകിട്ട് തങ്കയങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുക. 27നാണ് മണ്ഡലപൂജ. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ ശബരിമല നടയ്ക്കൽ സമർപ്പിച്ചതാണ് 420 പവൻ തൂക്കമുള്ള തങ്കയങ്കി.

 

 

 

sabarimala thankayanki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here