രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്; തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകൂ. റിനിയെ പരാതിക്കാരിയാക്കുന്നതില്‍ അന്വേഷണസംഘം നിയമസാധ്യത തേടും.
മൂന്നാം കക്ഷികളല്ലാത്ത പരാതിക്കാര്‍ രംഗത്ത് വരാത്തതാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പക്ഷേ, നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ അതിന് മുന്‍പ് അന്വേഷണത്തില്‍ പുരോഗതി കൈവരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് സഹായിച്ചു എന്നതിനുള്ള ചില തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അത് ഒരു യുവവ്യവസായിയാണെന്നാണ് നിഗമനം. ഇദ്ദേഹത്തില്‍ നിന്നുള്‍പ്പടെ കൂടുതല്‍ വിവരങ്ങള്‍ തേടിക്കൊണ്ടായിരിക്കും അന്വേഷണം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് സ്പീക്കറെ അറിയിക്കുന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. പതിനഞ്ചിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തുമോയെന്നതാണ് കോണ്‍ഗ്രസിലെ തിരക്കിട്ട ചര്‍ച്ച.
രാഹുല്‍ സഭയില്‍ വരുന്നതില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. രാഹുലിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തതാണ്.
അതിനാല്‍ സ്വന്തം നിലയ്ക്ക് തീരുമാനിക്കാം എന്നതാണ് തീരുമാനം.
Story Highlights : Sexual allegation case against Rahul Mamkootathil; Crime Branch expedite further proceedings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here