Advertisement

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തയാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

December 24, 2019
0 minutes Read

ജനുവരി ആദ്യവാരം എഴുപത് അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഉണ്ടാകും. ഡല്‍ഹിയില്‍കൂടി തിരിച്ചടി ഉണ്ടായാല്‍ പ്രതിപക്ഷ നിരയുടെ ശക്തി ബിജെപിക്ക് മുന്നില്‍ വന്‍മതിലായി ഉയരും. ഇതിന് ഇടവരാത്തവിധം ഡല്‍ഹിയില്‍ വിജയം കൈപ്പിടിയില്‍ എത്തിക്കാനാണ് ബിജെപി ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മനോജ് തിവാരി, മീനാക്ഷി ലേഖി, ഡോ. ഹര്‍ഷവര്‍ധന്‍ തുടങ്ങിയവരില്‍ ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തയാറെടുക്കുന്നത്. നിലവില്‍ ഡല്‍ഹിയിലെ ഏഴ് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ബിജെപി എംപിമാരാണെങ്കിലും നിയമസഭയിലെ ബിജെപി പ്രാതിനിധ്യം കേവലം മൂന്ന് മാത്രമാണ്.

മറുപക്ഷത്താകട്ടെ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണ ഉണ്ടാക്കാതെ പോയപ്പോള്‍ അതിന്റെ നേട്ടം ബിജെപി കൊയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top