Advertisement

ബിരുദദാന ചടങ്ങിനിടെ പൗരത്വ ബിൽ കീറിയെറിഞ്ഞ് ഗോൾഡ് മെഡലിസ്റ്റിന്റെ പ്രതിഷേധം; വീഡിയോ

December 24, 2019
Google News 4 minutes Read

പൗരത്വ നിയമഭേദഗതിക്കെതിരായ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. പോണ്ടിച്ചേരി സർവകലാശാലയിൽ നടന്ന ബിരുദദാനച്ചടങ്ങ് ഏതാനും വിദ്യാർത്ഥികൾ ബഹിഷ്കരിച്ചതിനു പിന്നാലെ കൊൽക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയിലും വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറി. ബിരുദദാന ചടങ്ങിനിടെ പൗരത്വ ബിൽ കീറിയെറിഞ്ഞായിരുന്നു ഗോൾഡ് മെഡലിസ്റ്റിൻ്റെ പ്രതിഷേധം.

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങിലായിരുന്നു സംഭവം. ഗോള്‍ഡ് മെഡലിസ്റ്റായ ദെബ്‌സ്മിത ചൗധരി എന്ന വിദ്യാർത്ഥിയാണ് പൗരത്വബില്ലിനെതിരെ പ്രതിഷേധമറിയിച്ചത്. ബിരുദം വാങ്ങാനെത്തിയ വിദ്യാർത്ഥിനി സർട്ടിഫിക്കറ്റുകൾ സ്വീകരിച്ച ശേഷം കയ്യിലുണ്ടായിരുന്ന പൗരത്വ ബില്ലിൻ്റെ പകർപ്പ് വേദിയെ കാണിച്ച ശേഷം കീറിയെറിയുകയായിരുന്നു. തുടർന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച ദെബ്‌സ്മിത വേദി വിട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതയുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ജഗ്ദീപ് ധന്‍കര്‍ ആണ് ബിരുദ ദാനം നിർവഹിക്കാനെത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഗവർണറുടെ കാർ തടഞ്ഞ വിദ്യാർത്ഥികൾ കരിങ്കൊടി കാണിച്ചിരുന്നു.

കഴിഞ്ഞ ദിവസം പോണ്ടിച്ചേരി സർവകലാശാലയിൽ നടന്ന ബിരുദദാനച്ചടങ്ങ് മലയാളി വിദ്യാർത്ഥിനി അടക്കമുള്ള ചിലർ ബഹിഷ്കരിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പോണ്ടിച്ചേരി സർവകലാശാലയിൽ ബിരുദദാനച്ചടങ്ങിനെത്തിയത്.

Story Highlights: Citizenship Amendment Act, Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here