ഭരണ-പ്രതിപക്ഷ സമരം ദുരന്തമാണെന്ന് കുമ്മനം രാജശേഖരന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ സമരം ദുരന്തമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള വിദേശ ഗൂഡാലോചനയാണ് നടക്കുന്നതെന്ന് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. ഗവര്‍ണറെ കോണ്‍ഗ്രസ് അപമാനിച്ചത് ധാര്‍ഷ്ട്യമാണെന്നും കുമ്മനം വിമര്‍ശിച്ചു.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധക്കാരുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അക്രമങ്ങള്‍ ഉണ്ടായതുകൊണ്ടാണ് പോലീസ് വെടി വച്ചത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ചിലര്‍ ആശങ്കകള്‍ ഉണ്ടാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതോടെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വി മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് നേരെ തിരുവനന്തപുരം വിമാനത്താവളത്തിലും കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരും കണ്ണൂര്‍ പഴയങ്ങാടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി.
Story Highlights- Citizenship Amendment Act, kummanam rajasekharan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here