മീററ്റിൽ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മീററ്റിലെത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും പൊലീസ് തടഞ്ഞു. മീററ്റിൽ എത്തുന്നതിന് തൊട്ടുമുൻപാണ് ഇരുവരേയും തടഞ്ഞത്.
മൂന്ന് പേരടങ്ങുന്ന സംഘമായി യാത്ര ചെയ്യാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യാത്രാ വിലക്കുണ്ടോ എന്ന് പൊലീസിനോട് ചോദിച്ചു. എന്നാൽ പൊലീസ് ഉത്തരവൊന്നും കാണിച്ചില്ലെന്നും രാഹുൽ വ്യക്തമാക്കി. തുടർന്ന് ഇരുവരും ഡൽഹിയിലേക്ക് മടങ്ങി. രണ്ട് ദിവസത്തിനകം അനുമതി നൽകാമെന്ന നിലപാടിലാണ് പൊലീസ്.
പ്രതിഷേധത്തിനിടെ മീററ്റിൽ മാത്രം അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബിജ്നോറിൽ മരിച്ചവരുടെ കുടുംബത്തെ നേരത്തെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here