ഷാര്‍ജയിലെ ബീച്ചുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി

ഷാര്‍ജയിലെ ബീച്ചുകളില്‍ സന്ദര്‍ശകരുടെ തിരക്ക് കൂടിയതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബീച്ചുകളില്‍ അപകടം ഒഴിവാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തിന് പൊലീസിനു പുറമേ പരിശീലനം നേടിയ പ്രത്യേക ഗാര്‍ഡുകളുമുണ്ടാകും.
തീരദേശമേഖലയില്‍ വിവിധ ഭാഷകളില്‍ എഴുതിയ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. കടലില്‍ ഇറങ്ങുന്നവരും നീന്തുന്നവരും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് പൊലീസ് റെസ്‌ക്യു വിഭാഗം ഡയറക്ടര്‍ അറിയിച്ചു.
എമിറേറ്റിലെ ബീച്ചുകളില്‍ ഓഗസ്റ്റ് മുതല്‍ 20 പേര്‍ മുങ്ങിമരിച്ചതായാണ് കണക്കുകള്‍. അതിനാല്‍ നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കുടുംബത്തോടൊപ്പം വരുന്നവര്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു. നിയമ ലംഘകര്‍ക്ക് 500 ദിര്‍ഹമാണ് പിഴ ചുമത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here