അന്തരിച്ച എംഎൽഎ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. ചേന്നങ്കരിയിലെ വസതിയിൽ ചരമ ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് രണ്ടിന് സെന്റ് പോൾസ് മാർത്തോമാ പള്ളിയിലാണ് അടക്കം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിലാപ യാത്രയായാണ് തോമസ് ചാണ്ടി എംഎൽഎയുടെ ഭൗതീക ശരീരം ജന്മ നാടായ ആലപ്പുഴയിൽ എത്തിച്ചത്. വൈകിട്ടോടെ ഇ.എം.എസ് സ്റ്റേഡിയത്തിൽ പൊതുദർശനം നടന്നു. മന്ത്രിമാരായ തോമസ് ഐസക്, മേഴ്‌സിക്കുട്ടിയമ്മ, കെ. ടി ജലീൽ, എ. എം ആരിഫ് എം പി, എംഎൽഎമാർ ഉൾപ്പടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. നഗരത്തിലെ പൊതുദർശനത്തിന് ശേഷം സന്ധ്യയോടെ മൃതദേഹം ചേന്നങ്കരിയിലെ വീട്ടിലേക്ക് എത്തിച്ചു.
മുഖ്യമന്ത്രിയും, സ്പീക്കർ പി ശ്രീരാമകൃഷ്ണനും അടക്കമുള്ള പ്രമുഖർ ഇന്ന് അന്തിമോപചാര ചടങ്ങുകളിൽ പങ്കെടുക്കും.
story highlights- thomas chandy, funeral, kuttanad mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here