Advertisement

കാത്തിരിപ്പിന് വിരാമമിട്ട് പോകോഫോൺ മേധാവിയുടെ ട്വീറ്റ്

December 24, 2019
1 minute Read

ഷാവോമിയുടെ ഉപ ബ്രാന്റാണ് പോകോ. പോകോയിൽ നിന്ന് പുതിയൊരു ഫോൺ വരുന്നു എന്ന തരത്തിലുള്ള
വാർത്തകൾ ഏറെ നാളായി പ്രചരിക്കുകയാണ്. 2018 ൽ ഇന്ത്യയിൽ അവതരിപ്പിച്ച പോകോ എഫ് വൺ സ്മാട്ട്ഫോൺ വിപണിയിൽ വൻ സ്വീകാര്യതയാണ് നേടിയിരുന്നത്.

കുറഞ്ഞ വിലയിൽ ആധുനിക സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ഉറപ്പു വരുത്തുന്ന ഫോണിന്റെ പുതിയ പതിപ്പ് അടുത്ത വർഷത്തോടെ ജനങ്ങളിലേക്ക്‌ എത്തുമെന്നാണ് പോകോ മേധാവി ആൽവിൻ സേ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്.

‘പോകോയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ 2020 നിങ്ങൾ അറിയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റർ സന്ദേശം. എന്നാൽ, പിന്നീട് ഈ സന്ദേശം അദ്ദേഹം പിൻ വലിക്കുകയുണ്ടായി.

പോകോ എഫ് വൺ ഫോണിൽ പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റ് അവതരിപ്പിക്കുന്ന വിവരമാണോ അതോ ഫോണിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്ന കാര്യമാണോ അദ്ദേഹം പറഞ്ഞതെന്ന് വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top