‘എന്തുകൊണ്ട് മുസ്ലീങ്ങളെ ഉൾപ്പെടുത്തിയില്ല’; പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി നേതാവ് ചന്ദ്രകുമാർ ബോസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി ബംഗാൾ ബിജെപി ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസ്. സിഎഎയിൽ എന്തുകൊണ്ട് മുസ്ലീങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് ചന്ദ്രകുമാർ ബോസ് ചോദിച്ചു. മറ്റ് മതങ്ങളെ പരാമർശിച്ചായിരുന്നു ചന്ദ്രകുമാർ ഈ ചോദ്യം ഉന്നയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ചന്ദ്രകുമാർ ബോസ് നിലപാട് വ്യക്തമാക്കിയത്.
If #CAA2019 is not related to any religion why are we stating – Hindu,Sikh,Boudha, Christians, Parsis & Jains only! Why not include #Muslims as well? Let’s be transparent
— Chandra Kumar Bose (@Chandrabosebjp) December 23, 2019
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലയുറച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു പശ്ചിമ ബംഗാൾ.
സിഎഎയ്ക്കും എൻആർസിക്കുമെതിരെ മുഖ്യമന്ത്രി മമത ബാനർജി തുറന്നടിച്ചിരുന്നു. പൗരത്വ നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് പറഞ്ഞ മമത, തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.
story highlights- Chandra Kumar Bose, Citizenship Amendment Act, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here