Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘര്‍ഷം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ഡല്‍ഹി പൊലീസ്

December 25, 2019
Google News 2 minutes Read

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി പൊലീസ്. അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്കിനും, ട്വിറ്ററിനും വാട്ട്‌സാപ്പിനും പൊലീസ് നിര്‍ദേശം നല്‍കി.

വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നൂറോളം സൈബര്‍ ഗ്രൂപ്പുകളാണ് ഡല്‍ഹി പൊലീസിന്റെ നിരീക്ഷണത്തില്‍ ഉള്ളത്. അക്കൗണ്ടുകളുടെ വിവരം ലഭിച്ചതിന് ശേഷം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ പ്രതിചേര്‍ക്കും. എത്രയും പെട്ടെന്ന് വിവരങ്ങള്‍ കൈമാറാനാണ് ഫേസ്ബുക്കിനും, ട്വിറ്ററിനും വാട്ട്‌സാപ്പിനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യാജ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ദേഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഫിറോസാബാദ് സ്വദേശിയാണ് മരിച്ചത്. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തുടര്‍സമരങ്ങളുമായി മുന്നോട്ടുപോകാന്‍ വിവിധ സര്‍വകലാശകളിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചു. ജാമിഅ മില്ലിയ, ജെഎന്‍യു, അലിഗഡ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി സംഘടനകളുടേതാണ് തീരുമാനം. ജനസംഖ്യ രജിസ്റ്ററിന് പൗരത്വ രജിസ്റ്റുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന വാദം ഉയര്‍ത്തിയാണ് തീരുമാനം.

Story Highlights- Delhi Police,  fake news,  social media, Citizenship Amendment Act, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here