Advertisement

ചെറുവള്ളി എസ്റ്റേറ്റിൽ കുടിൽകെട്ടി സമരം; ഭൂമി തിരിച്ചുപിടിച്ച് കർഷകർക്ക് നൽകണമെന്ന് ആവശ്യം

December 25, 2019
1 minute Read

അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് ചെറുവള്ളി എസ്റ്റേറ്റ് തിരിച്ചുപിടിച്ച് കർഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കരിമ്പിൻകാട് പ്രദേശത്ത് കുടിൽകെട്ടി സമരം ആരംഭിച്ചു. സാമൂഹ്യ സമത്വ ജനാധിപത്യ വേദിയാണ് നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി പരിഗണിക്കുന്ന മേഖലയിൽ സമരം നടത്തുന്നത്.

എസ്റ്റേറ്റിൽ കടന്ന അഞ്ഞൂറോളം സമരക്കാർ വിവിധയിടങ്ങളിൽ കുടിലുകൾ കെട്ടി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഹാരിസണടക്കം വൻകിട കമ്പനികൾ വലിയ തോതിൽ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും അത് സർക്കാർ തിരിച്ചുപിടിക്കുന്നില്ലെന്നും സമരക്കാർ. നിരവധി സിവിൽ കേസുകൾ നൽകിയെങ്കിലും സർക്കാർ അത് പരിഗണിക്കാതെ ഒളിച്ചുകളി നടത്തുകയാണെന്ന് ഇവർ ആരോപിക്കുന്നു.

സർക്കാർ ഇടപെടൽ ഉണ്ടാകും വരെ പ്രതിഷേധം തുടരാനാണ് സാമൂഹ്യ സമത്വ ജനാധിപത്യ വേദിയുടെ തീരുമാനം. പൊലീസ് സമരസ്ഥലത്തെത്തി. ഉടൻ ചർച്ച നടത്തുമെന്നാണ് വിവരം.

 

 

 

strike in cheruvalli estate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top