തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്

christmas today

ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. കൊച്ചിയിൽ വിവിധ സഭാ അധ്യക്ഷന്മാരുടെ മുഖ്യകാർമികത്വത്തിലായിരുന്നു പ്രാർഥനാ ചടങ്ങുകൾ. ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച് ദൈവപുത്രൻ ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ പുതുക്കുകയാണ് ക്രൈസ്തവ വിശ്വാസികൾ.

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബെസലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമങ്ങൾക്കും മുഖ്യകാർമികനായി. മനുഷ്യജീവന് വിലകൊടുക്കാത്തവർ വർധിച്ചുവരികയാണെന്നും മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കുന്നവർ ലോകത്തെല്ലായിടത്തുമുള്ളതുപോലെ ഇന്ത്യയിലമുണ്ടെന്നും ആദ്ദേഹം പറഞ്ഞു

യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് കൊച്ചി എളങ്കുളം സെന്റ് മേരീസ് സൂനേറോ കത്തീഡ്രൽ പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് നേത്യത്വം നൽകി. ചുറ്റുപാടും നോക്കുമ്പോൾ കലുഷിതമായ അന്തരീക്ഷം ആണ് കാണുന്നതെന്ന് അദ്ദേഹം തിരുപ്പിറവി സന്ദേശത്തിനിടെ പറഞ്ഞു.

ലത്തീൻ കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിൻറെ നേതൃത്വത്തിലായിരുന്നു കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ പ്രാർഥനാ ചടങ്ങുകൾ. വിവിധ ദേവാലയങ്ങളിൽ നടന്ന തിരുകർമങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Story Highlights- Christmas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top