പൗരത്വ നിയമ ഭേദഗതിക്കും എൻആർസിക്കും എതിരെ സമരം ചെയ്യുന്നവർ ദേശവിരുദ്ധർ; അബ്ദുള്ളക്കുട്ടി

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സമരം ചെയ്യുന്നവർ ദേശവിരുദ്ധരെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സംഘടിതമായ നുണപ്രചാരണം നടക്കുകയാണ്.

ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ മൗദൂദികളാണെന്നും കൂത്തുപറമ്പിൽ അഞ്ച് ആളുകളെ അനാവശ്യമായി കൊലയ്ക്ക് കൊടുത്ത പോലെയാണ് മംഗളൂരുവിലടക്കം കോൺഗ്രസ് പോലുള്ള പാർട്ടികൾ ആളുകളെ കൊലയ്ക്ക് കൊടുത്തതെന്നും ബിജെപി നേതാവ് പറഞ്ഞു.

Read Also: പൗരത്വ നിയമഭേദഗതിക്കെതിരായ സമരം തകരുമെന്ന് കെ സുരേന്ദ്രൻ

രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും സെൻസസുമടക്കമുള്ള കാര്യങ്ങൾ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ ഭരണഘടനക്കെതിരാണെന്നും അബ്ദുള്ളക്കുട്ടി.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ നടി റിമ കല്ലിങ്കലിനെ വ്യക്തിപരമായി ആക്രമിച്ച യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യരെ തള്ളി ബിജെപി നേതാവ് എംടി രമേശ് രംഗത്തെത്തി. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരോട് പക പോക്കുന്നത് ബിജെപി നയമല്ലെന്ന് രമേശ് പറഞ്ഞു. സന്ദീപിന്റെ നിലപാട് വ്യക്തിപരമാണെന്നും രമേശ് വ്യക്തമാക്കി.

 

 

 

anti caa- nrc protests, abdullakutti

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top