പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നടക്കുന്ന വ്യത്യസ്തമായ പ്രതിഷേധങ്ങൾ വൈറലാകുന്നു

സാമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന വ്യത്യസ്തമായ പ്രതിഷേധങ്ങൾ. കല്യാണ പന്തൽ മുതൽ ഫുട്ബോൾ സ്റ്റേഡിയം വരെ ഇപ്പോൾ പ്രതിഷേധ വേദിയാണ്.
Read Also: പൗരത്വ നിയമഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ച് കല്യാണ പന്തലിൽ വരൻ; വീഡിയോ കാണാം
മലപ്പുറം കരുവാരകുണ്ട് സ്വാദേശി മുഹമ്മദ് അഹ്‌സാനും കോഴിക്കോട് കുന്ദമംഗലം സ്വദേശിനി സുമയ്യ ഫർവിനും തമ്മിലുളള വിവാഹ ചടങ്ങ് നടക്കുന്ന വേദിയിൽ പാട്ടിന് പകരം കേട്ടത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള മുദ്രാവാക്യം വിളിയായിരുന്നു. മണവാളൻ മുഴക്കിയ മുദ്രാവാക്യം മണവാട്ടിയും ബന്ധുക്കളും ഏറ്റുവിളിച്ചു.
കാൽപന്തുകളിയെ നെഞ്ചിലേറ്റിയ മലപ്പുറത്തെ ഒതുക്കങ്ങലിൽ സ്റ്റേഡിയം നിറയെ കാണികളെ സാക്ഷിയാക്കി തീപാറുന്ന ഫുട്ബോൾ മത്സരം നടന്നു പക്ഷെ ആരവങ്ങൾക്ക് പകരം അലയടിച്ചത് പ്രതിഷേധങ്ങളാണ്. കോട്ടക്കൽ കോഴിച്ചെനയിൽ നടന്ന പ്രതിഷേധ സംഗമമാണ് കൂട്ടത്തിൽ ആസ്വാദ്യകരം. താളത്തിനോത്തുള്ള പാട്ടും കോൽകളിയും ചേർത്താണ് കോൽക്കളി കൂട്ട് സംഘം പ്രതിഷേധത്തിന്റെ ഭാഗമായത്. കാര്യം പ്രതിഷേധമാണങ്കിലും കല്യാണവും ഫുട്ബോളും കോൽകളിയുമെല്ലാം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here