പ്രതിഷേധക്കാർ ചെയ്തത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം: പ്രധാനമന്ത്രി

ഉത്തർപ്രദേശിൽ പൊതുമുതൽ നശിപ്പിച്ചവരും പ്രക്ഷോഭത്തിലേർപ്പെട്ടവരും ചെയ്തത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതിയുടെ പേരിൽ വൻ പ്രതിഷേധങ്ങളാണ് നടന്നത്. പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 20 ആണെന്നാണ് ഔദ്യോഗിക വിവരം.
Read Also: വസ്ത്രം നോക്കി പ്രതിഷേധം ഒരു വിഭാഗത്തിന്റെ ആക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്:ശശി തരൂർ
‘ഉത്തർപ്രദേശിൽ ആക്രമണം നടത്തിയവർ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണം. ഭാവി തലമുറക്ക് കൂടെ വേണ്ടിയുള്ള ബസുകളടക്കമുള്ള പൊതുമുതലാണിവർ നശിപ്പിച്ചത്. സുരക്ഷിതമായ അന്തരീക്ഷം എല്ലാവരുടെയും അവകാശമാണ്. ക്രമസമാധാനം പാലിക്കുകയെന്നത് കടമയും.’ എന്ന് ലഖ്‌നൗവിൽ എബി വാജ്‌പേയ് മെഡിക്കൽ സർവകലാശാലാ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.
അതേസമയം, പ്രതിഷേധക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികൾ രാംപൂരിലെ പ്രാദേശിക ഭരണകൂടമാരംഭിച്ചു.
Prime Minister Narendra Modi in Lucknow: People who damaged public property and were involved in violence in the name of protest in UP, should introspect if what they did was right. pic.twitter.com/e10hCTDLfX
— ANI UP (@ANINewsUP) December 25, 2019
prime minister, narendra modi, anti caa protest, utthar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here