കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ കൊച്ചിയില്‍ കരിങ്കൊടി

കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ കൊച്ചിയില്‍ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചിയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന കേന്ദ്ര മന്ത്രിയുടെ വാഹനത്തിനു നേരെ കളമശേരി മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കോഴിക്കോടും വി മുരളീധരനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു
Story Highlights- V Muraleedharan, black flag, Kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here