കോട്ടയത്ത് കരോൾ സംഘത്തെ മർദിച്ച സംഭവം; അക്രമികൾക്കെതിരെ കേസെടുത്തു

കോട്ടയം വടവാതൂരിൽ കരോൾ സംഘത്തെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച നാലു പേർക്കെതിരെയാണ് മണർകാട് പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
ഇരുപത്തിനാലിന് രാത്രിയിലായിരുന്നു സംഭവം. മണർകാട്ടെ സെന്റ് ജെയിംസ് സിഎസ്‌ഐ പള്ളിയിൽ നിന്ന് കാരോളുമായി പോയ സംഘത്തിന് ജെകെ ആശുപത്രിക്ക് സമീപത്ത് വച്ചാണ് മർദ്ദനമേറ്റത്. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ ശേഷം പാട്ട് പാടാനും മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടു. നാല് പേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
പരാതി നൽകി രണ്ട് ദിനമായിട്ടും പൊലീസ് ഇവരുടെ മൊഴിയെടുത്തില്ല. പ്രതിഷേധം ശക്തമായതോടെ വടവാതൂർ സ്വദേശികളായ നാലുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആക്രമണ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി മണർകാട് പൊലീസ് അന്വേഷണം ശക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here