പൗരത്വ നിയമ ഭേദഗതി; കൊല്ലത്ത് കെഎസ്‌യുവും ഡിവൈഎഫ്‌ഐയും വ്യത്യസ്ത ലോങ്ങ് മാര്‍ച്ചുകള്‍ നടത്തി

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കെഎസ്‌യുവും ഡിവൈഎഫ്‌ഐയും കൊല്ലത്ത് വ്യത്യസ്ത ലോങ്ങ് മാര്‍ച്ചുകള്‍ നടത്തി. കെഎസ്‌യു കൊല്ലം പള്ളിമുക്കില്‍ നിന്ന് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്കും, ഡിവൈഎഫ്‌ഐ കളക്ട്രേറ്റില്‍ നിന്ന് ബീച്ചിലേക്കുമാണ് മാര്‍ച്ച് നടത്തിയത്.
കൊല്ലം പള്ളിമുക്കില്‍ നിന്നും ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് കെഎസ്‌യു വിന്റെ ലോങ്ങ് മാര്‍ച്ച് ആരംഭിച്ചത്. നൂറോളം പ്രവര്‍ത്തകര്‍ ലോങ്ങ് മാര്‍ച്ചില്‍ അണിനിരന്നു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍ സമാപിച്ച മാര്‍ച്ചിന് ശേഷമുള്ള പൊതു സമ്മേളനം കെപിസിസി സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപിയുടെ ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചതായി പരാതിയുണ്ട്.
ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചിലും നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. രാത്രി 7.30 ന് കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ നിന്നുമാണ് ഡിവൈഎഫ്‌ഐ യുടെ മാര്‍ച്ച് ആരംഭിച്ചത്. കവി കുരീപ്പുഴ ശ്രീകുമാറും നടനും എംഎല്‍എയുമായ മുകേഷും ചേര്‍ന്ന് പന്തത്തിലേക്ക് അഗ്‌നി പകര്‍ന്ന് കൊണ്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കൊല്ലം ബീച്ചിലാണ് അവസാനിച്ചത്.
Story Highlights-Citizenship Amendment Act; KSU, DYFI, long marches, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here